നമസ്കാരം

അഭ്യര്‍ഥന

സമാധാന  പത്രപ്രവര്‍ത്തനത്തിനു മലയാളത്തില്‍ ഒരു ചെറിയ തുടക്കം ആണ് ഇതിലൂടെ കുറിക്കുന്നത്. സമാധാന കാംക്ഷികളായ ആര്‍ക്കും ഇതിന്റെ ഭാഗഭാക്കാകാം....

Monday, 12 February 2018

ജീൻ ഷാർപ്: അഹിംസാത്മക സമരങ്ങളുടെ ജ്ഞാന യോഗി



ജീൻ ഷാർപ്: അഹിംസാത്മക സമരങ്ങളുടെ ജ്ഞാന യോഗി




ഹിംസാത്മക സമരത്തെക്കുറിച്ചുള്ള രചനകൾ കൊണ്ടു ശ്രദ്ധേയനായ ജീൻ ഷാർപ് (1928- 2018) തന്റെ തൊണ്ണൂറാം ജന്മദിനത്തിനു കൃത്യം ഒരാഴ്ച കഴിഞ്ഞ് ജനുവരി 28ന് ലോകത്തോടു വിട വാങ്ങി. ലോകമെങ്ങുമുള്ള  ഭരണകൂട വിരുദ്ധ സമരങ്ങൾക്കും ജനാധിപത്യ അവകാശ പ്രസ്ഥാനങ്ങൾക്കും പ്രചോദനം പകർന്ന രാഷ്ട്രതന്ത്ര അധ്യാപകനും അഹിംസാത്മക പ്രതിരോധ പ്രവർത്തന പരിപാടികളുടെ ഗവേഷകനുമായിരുന്നു ജീൻ ഷാർപ്. മൂന്നു പ്രാവശ്യം നോബൽ പുരസ്കാരത്തിനായി നാമനിർദേശം ചെയ്ത ഷാർപിന് 2015 ൽ പുരസ്കാരം ലഭിക്കുമെന്ന പ്രചാരണമുണ്ടായെങ്കിലും  അദ്ദേഹത്തിന് അത് ലഭിച്ചില്ല. ബദൽ നോബൽ പുരസ്കാരമെന്നറിയപ്പെടുന്ന റൈറ്റ് ലൈവ് ലി ഹുഡ് അവാർഡ് 2012 ൽ ലഭിച്ചു.

കൊറിയൻ യുദ്ധത്തിനായി സൈനിക സേവനം നിർബന്ധമാക്കുന്ന ഭരണകൂട നിലപാടിനെതിരേ സമരം ചെയ്ത് 9 മാസം ജയിൽവാസം അനുഷ്ഠിച്ചാണ് ഷാർപ് തന്റെ പൊതുജീവിതത്തിൽ ശ്രദ്ധേയനാകുന്നത്. ഫാക്ടറി തൊഴിലാളി, അമേരിക്കയിലെ അരാജകത്വവാദിയായ എ.ജെ. മസ്തേയുടെ സെക്രട്ടറി എന്നീ നിലകളിൽ ഷാർപ് പ്രവർത്തിച്ചു.
ഡച്ചുകാരനായ അമേരിക്കൻ പുരോഹിതനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന എ.ജെ. മസ്തേയും ഒപ്പം മഹാത്മാഗാന്ധിയും തന്റെ ആശയങ്ങളുടെ ഉറവിടവും പ്രചോദനവുമായി ഷാർപ് കരുതി. ഗാഢ പരിസ്ഥിതിവാദ (Deep Ecology) ത്തിന്റെ പ്രണേതാവായ ആർനെ നീസിനൊപ്പം ഓസ്ലോവിൽ പഠനവും ഗവേഷണവും നടത്തിയ അദ്ദേഹം അഹിംസാത്മക സമരങ്ങളുടെ പ്രോത്സാഹനത്തിനും പഠനത്തിനുമായി 1983ൽ ആൽബർട്ട് ഐൻസ്റ്റീൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.

അഹിംസാസമര സൈദ്ധാന്തികൻ എന്നറിയപ്പെടുന്ന ഷാർപ് അഹിംസാത്മക സമരങ്ങളിൽ മൂന്നു തരത്തിലാണ് ഇടപെടുന്നതെന്ന് നിരീക്ഷിക്കുന്നു. മാർച്ചുകൾ, ലഘുലേഖകൾ തുടങ്ങി ആദ്യത്തേത് പ്രതീകാത്മക പ്രതിഷേധമാണ്. രണ്ടാമത്തേത്, എതിരാളിയുമായുള്ള നിസഹകരണമാണ്. കൊടുക്കൽ - വാങ്ങൽ അവസാനിപ്പിക്കുക, തൊഴിലാളി സമരം എന്നിങ്ങനെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നിസഹകരണം ഇതിൽപെടും. നിലവിലുള്ള സംവിധാനത്തെയോ സാധാരണ പ്രവർത്തനത്തെയോ തടസപ്പെടുത്താനുള്ള ഇടപെടലാണ് മൂന്നാമത്തേത്. ഓഫീസുകൾ പിടിച്ചെടുക്കലും, നിരാഹാര സമരവും ജയിൽവാസവും ബദൽ സംവിധാനം ആവിഷ്ക്കരിക്കലുമെല്ലാം ഇതിൽപ്പെടും.

ജീൻ ഷാർപിനെ സംബന്ധിച്ച് അഹിംസാത്മക സമരമാർഗം കണ്ടെത്തുന്നതും ചിട്ടപ്പെടുത്തുന്നതും, ഏതു തരം സമരമാണ് പ്രയോഗിക്കുന്നത് എന്നതനുസരിച്ചാണ്; മറിച്ച് സമരം ചെയ്യുന്നവരുടെ ലക്ഷ്യങ്ങളോ ധാരണകളോ അടിസ്ഥാനപ്പെടുത്തിയല്ല. അതിനാൽ ഏതുതരം വിശ്വാസികൾക്കും പ്രത്യയശാസ്ത്ര ധാരണകൾ പുലർത്തുന്നവർക്കും അഹിംസാത്മക സമരമാർഗങ്ങൾ അവലംബിക്കാം. അങ്ങനെയുള്ള 198 സമര രീതികളാണ് ഷാർപ് രേഖപ്പെടുത്തിയിരിക്കുന്നത്.

1993 ൽ പ്രസിദ്ധീകരിച്ച " ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക്: വിമോചനത്തിലേക്കുള്ള ഒരു വിചാര രൂപരേഖ " എന്നത് വിമോചന പ്രസ്ഥാനങ്ങളുടെ കൈപുസ്തകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1993 ൽ ബർമയിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ പുസ്തകം 2002 ലാണ് അമേരിക്കയിൽ പുറത്തിറക്കിയത്. മൂന്നു ഡസനോളം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഇതിന്റെ തമിഴ് പരിഭാഷ 2015ൽ പുറത്തിറങ്ങി. മ്യാൻമർ, ബോസ്നിയ, ടുണീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ പോരാളികൾക്ക് ഇത് പ്രചോദനമായിട്ടുണ്ട്.

വിപ്ലവം എങ്ങനെ തുടങ്ങാം' എന്ന പേരിൽ ജീൻ ഷാർപിന്റെ രചനകളുടെ ആഗോള സ്വാധീനം വിവരിക്കുന്ന ഒരു ഡോക്യുമെന്ററി ചിത്രം സ്കോട്ടിഷ് സംവിധായകനായ ആരോ 2011 ൽ പ്രകാശിപ്പിച്ചു. വിവിധ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഡോക്യുമെന്ററി അമേരിക്കയിലെ 'വാൾ സ്ട്രീറ്റ് പിടിച്ചെടുക്കൽ സമര'ത്തിന്റെ അനൗദ്യോഗിക ചലച്ചിത്രമായാണ് കരുതുന്നത്. ഈജിപ്ത് പ്രസിഡന്റായിരുന്ന മുബാറക്കിനെ അധികാര ഭ്രഷ്ടനാക്കിയ പ്രക്ഷോഭങ്ങൾക്ക് ദിശാബോധം നൽകുന്നതിലും ഷാർപിന്റെ സമരതന്ത്രങ്ങൾ നിർണായക സ്വാധീനം ചെലുത്തി. പ്രക്ഷോഭത്തിനു  നാലു മാസം മുമ്പുതന്നെ മുഹമ്മദ് അൽ ബരാദിയുടെ അനുയായികൾ ഷാർപിന്റെ രചനകൾ ഉപയോഗപ്പെടുത്തിയിരുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് എന്ന പുസ്തകം മുസ്ലിം ബ്രദർഹുഡ് തങ്ങളുടെ വെബ്സൈറ്റിൽ 2011 ലെ പ്രക്ഷോഭ സമയത്ത് പോസ്റ്റ് ചെയ്തിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനിലും സർക്കാർ വിരുദ്ധ പ്രക്ഷോഭക്കാർ ഷാർപിന്റെ സമര രീതികളിൽ പലതും നടപ്പാക്കുന്നതായി ടെഹ്റാൻ ടൈംസ് തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അഹിംസാത്മക സമരത്തിന്റെ രാഷ്ട്രീയം

ഒരു അധികാരപ്രയോഗ മാർഗമെന്ന നിലയിൽ അഹിംസാത്മക സമരത്തിന് സംഘർഷത്തിൽ എങ്ങനെ ഇടപെടാമെന്നതിന്റെ പ്രായോഗിക രാഷ്ട്രീയ വിശകലനം സാധ്യമാക്കുന്ന ഗ്രന്ഥമാണ് ഷാർപിന്റെ മൗലിക കൃതിയെന്നു വിശേഷിപ്പിക്കുന്ന 'അഹിംസാത്മക സമരത്തിന്റെ രാഷ്ട്രീയം' (Politics of Non -violent Action). അധികാരമെന്നത് ഏകശിലാമുഖമായ ഒന്നായി ഷാർപ് കരുതുന്നില്ല. അധികാരത്തിലിരിക്കുന്നവരുടെ സഹജസ്വഭാവത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതല്ല അത്. ഏതു രാഷ്ട്രഘടനയിലായാലും അതിന്റെ രാഷ്ട്രീയ അധികാരം കൈവരുന്നത്, രാഷ്ട്രത്തിലെ ഭരണത്തിനു വിധേയരാകുന്നവരിൽ നിന്നാണ് അഥവാ പ്രജകളുടെ വിധേയത്വത്തിലാണ്. ആ വിധേയത്വത്തിലാണ് ഏതു അധികാരഘടനയും നിലനിൽക്കുന്നതെന്നാണ് ഷാർപിന്റെ അടിസ്ഥാന വിശ്വാസം. വിധേയത്വം നഷ്ടപ്പെട്ടാൽ ഭരണകർത്താവിന് അധികാരം നഷ്ടപ്പെടും. അതു തന്നെയാണ് ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ പ്രാഥമിക രൂപമായ നിസഹകരണത്തിന്റേയും അടിസ്ഥാനം. പ്രജകളുടെ വിധേയത്വം നിലനിർത്താനും ഊട്ടിയുറപ്പിക്കാനും സങ്കീർണമായ ഘടനകളും ചട്ടങ്ങളും സ്ഥാപനങ്ങളും രാഷ്ട്ര സംവിധാനത്തിൽ ഏർപ്പെടുത്തും. ഈ ഘടനയുടെ അദൃശ്യ ലക്ഷ്യങ്ങളും, രാഷ്ട്രീയ അധികാരത്തിന്റെ ഉറവിടവും തങ്ങളാണെന്ന് ജനത തിരിച്ചറിഞ്ഞാൽ രാഷ്ട്രത്തെത്തന്നെ മാറ്റി മറിക്കാൻ സാധിക്കും. ജനങ്ങൾ തങ്ങളുടെ വിധേയത്വം ഉപേക്ഷിക്കുകയും ഭരണകർത്താക്കൾക്ക് അധികാരം നഷ്ടപ്പെടുകയും ചെയ്യും.

അഹിംസാത്മക പ്രക്ഷോഭത്തിലേർപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ശീലവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സാധ്യതയുമായാണ് ഷാർപ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മുൻ കാല രചനകളും അഹിംസാത്മക സമര പാഠങ്ങളും പ്രക്ഷോഭങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള വസ്തുതകളും ഉൾചേർത്തുകൊണ്ടാണ് 2005waging Non-violent Struggle: 20th Century Practice and 21 st Century potential എന്ന തന്റെ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

CIA യുടെയും അമേരിക്കയുടേയും ചാരനാണെന്നും അമേരിക്കയ്ക്ക് അനിഷ്ടമുള്ള ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താനാണ് ഷാർപിന്റെ ശ്രമമെന്നും ആരോപണം ഉയർന്നിരുന്നു. നോം ചോംസ്കി ഉൾപ്പെടെയുള്ള ചിന്തകർ അതിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങി. അമേരിക്കയിൽ മാത്രമല്ല, ലോകമെങ്ങുമുള്ള ജനാധിപത്യ അവകാശ പ്രവർത്തകർക്ക് ഷാർപ്പിന്റെ രചനകൾ പ്രചോദനവും സഹായവുമായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആൽബർട്ട് ഐൻസ്റ്റീൻ ഇൻസ്റ്റിറ്റ്യൂട്ട് ഒരു തരത്തിലുമുള്ള സർക്കാർ ഫണ്ടുകളും സ്വീകരിച്ചിട്ടില്ലെന്നും അവർ പൊതു പ്രസ്താവന ഇറക്കി. സാമ്പത്തിക പരാധീനതകളെ തുടർന്ന് 2004ൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫീസ് കിഴക്കൻ ബോസ്റ്റണിലെ തന്റെ വീട്ടിലേക്ക് ഷാർപ്പ് മാറ്റി. അവിടെ വച്ചാണ് ഷാർപ് അന്ത്യശ്വാസം വലിച്ചതും. അവകാശ സമരങ്ങൾക്ക് അഹിംസാത്മക പാഠങ്ങൾ അന്വോഷിച്ച് വ്യാപകമാക്കാൻ പരിശ്രമിച്ച സാമൂഹ്യ പ്രവർത്തകനായിരുന്നു ജീൻ ഷാർപ് എന്നു പറയാം.

ഗാന്ധിയൻ പാഠവും പാഠഭേദവും

ഷാർപിന്റെ ആദ്യ രചന തന്നെ ഗാന്ധിയെപ്പറ്റിയായിരുന്നു. Gandhi Wields the Weapon of Moral Power. ആൽബർട്ട് ഐൻസ്റ്റീന്റെ അവതാരികയും ഭരതൻ കുമരപ്പയുടെ ആമുഖവുമായി 1960 ൽ നവജീവൻ പ്രസിദ്ധീകരിച്ചു. നവജീവൻ തന്നെ അടുത്ത വർഷം പുറത്തിറക്കിയ പുസ്തകമായ Gandhi Faces the Storm, 1979 ൽ പ്രസിദ്ധീകരിച്ച Gandhi as a Political Strategist എന്നിവയാണ് മറ്റു രണ്ടു പുസ്തകങ്ങൾ.
ഗാന്ധിയൻ സത്യാഗ്രഹത്തിലെ തന്ത്രപരമായ നിലപാടുകളോട് ഷാർപ് ആഭിമുഖ്യം പുലർത്തുമ്പോഴും തത്വാധിഷ്ഠിതമായ അഹിംസാ രൂപങ്ങളൊന്നും അദ്ദേഹം സ്വീകരിക്കുന്നില്ല. അഹിംസാത്മകമായ സമരങ്ങളൊക്കെ ലോകമെങ്ങും വർധിച്ചു വരുന്നുണ്ട്.അവരൊക്കെ ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ ഘടകങ്ങളും രീതികളും സ്വീകരിക്കുന്നുമുണ്ടാകാം. പക്ഷേ അഹിംസയെന്നത് സത്യാഗ്രഹത്തിന്റെ ആധാരതത്വമാണ്; കേവലം ഒരു തന്ത്രം മാത്രമല്ല. അഹിംസയോടു പ്രതിബദ്ധതയില്ലാതെ എതിരാളിയെ എങ്ങനെയെങ്കിലും മുട്ടുകുത്തിക്കുക എന്ന ഉദ്ദേശ്യത്തിൽ സ്വീകരിക്കുന്ന അഹിംസാ സമരമാർഗങ്ങളിൽ നിന്ന് സത്യാഗ്രഹത്തെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ധാർമികതയുടെ അനുരണനങ്ങൾ പേറാത്ത, ലക്ഷ്യത്തെ മാത്രം മുൻനിർത്തിയുള്ള അഹിംസാത്മക സമരമാർഗങ്ങളാണ് ജീൻ ഷാർപ് ജനകീയമാക്കാൻ ശ്രമിച്ചത്. അതിന്റെ ഫലങ്ങളാണ് ബദലുകളുടെ ആവിഷ്കാരം സാധ്യമാകാത്ത, നിയന്ത്രണാതീതമായ ജനക്കൂട്ടങ്ങളുടെ ലോകവർത്തമാനങ്ങൾ നമ്മോടു പറയുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ലോകമെങ്ങും രൂപം കൊണ്ട പരിസ്ഥിതി, സമാധാന പ്രസ്ഥാനങ്ങളിലെല്ലാം ഗാന്ധിയൻ മുദ്രകൾ നിഴലിച്ചു കാണാം. യൊഹാൻ ഗാൽതൂങും, ആർനെ നൈസും, E.F. ഷൂമാക്കറും അതിനുദാഹരണമാണ്. സത്യത്തിലും അഹിംസയിലും അടിയുറച്ച, കർമവും ജ്ഞാനവും സമന്വയിക്കുന്ന ജീവിതവും ചിന്തയുമാണ് ഗാന്ധിയുടെ പ്രത്യേകത. അറബ് വസന്തവും സമകാലിക ലോകം ദർശിച്ച മറ്റു ജനമുന്നേറ്റവുമൊക്കെ ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ പുനർവായന സാധ്യമാക്കുന്നതാണ്. ഏകാധിപത്യം തകർത്തെറിയുമ്പോഴും ജനതയുടെ സമാധാന ജീവിതം നിലനിർത്താനുതകുന്ന  സാമൂഹ്യക്രമം രൂപപ്പെടുന്നില്ല എന്നത് യാഥാർത്ഥ്യമായി നമ്മൾ തിരിച്ചറിയുന്നു.

                                                  ലെജു പി. തോമസ്‌ 

Thursday, 1 February 2018

TRIBUTE TO GENE SHARP


Gene Sharp (1928 - 2018)

a very short tribute! 

Prof. Gene Sharp, renowned peace and Nonviolence theorist and expert passed away on 28 January at the age of 90. Educated in the universities of Ohio (US) and Oxford (England) Sharp taught political science, Peace and Nonviolence in the University of Massachusetts at Dartmouth and Harvard University. He founded Albert Einstein Institute for the promotion of the freedom of thought and was with the Institute till his end. 

Gene Sharp is known for his contribution to the theory of nonviolent resistance. His major researches were focused on the scope of the application of Nonviolence. In his magnum opus “The Politics of Nonviolent Action” Sharp listed 198 methods of nonviolent action, characterising them as “nonviolent weapons”. It awed the sceptics and the believers alike. 
Sharp wrote prolifically on Nonviolence and Peace, delving deep into their intricacies and scopes. His work “From Dictatorship to Democracy” instructs us on how to destroy dictatorship by resorting to nonviolent strategies. His last book “How Nonviolence Works “ is a manual for nonviolent resisters. 
It was rumoured in 2015 that he was nominated for Nobel Peace prize. He received the Right Livelihood Award in 2012 and in his acceptance speech he said: “A future of domination, the rule of violence and helplessness, is not inevitable. We now have the knowledge needed to block that sad future, if we have the will to use it.” 
Mahatma Gandhi exerted a great influence on Sharp and he repaid the debt by his contribution for the advancement of knowledge on Gandhian Nonviolence. Two names stand out amongst the western scholars of Gandhian Nonviolence, Gene Sharp and Johan Galtung (Norwegian sociologist). 
Students of Gandhi and Gandhian Nonviolence stand deeply indebted to both these scholars. I place on record my personal indebtedness to both, though I have reservations about their approaches. 
Gene Sharp is no more; long live Gene Sharp!
- Dr. M P Mathai 

Sunday, 1 January 2017

ആമുഖം

സമാധാന  മാധ്യമ പ്രവര്‍ത്തനം 

  • സംഘര്‍ഷത്തിന്റെ ബഹുമുഖങ്ങളായ കാരണവും പശ്ചാത്തലവും വിശകലനം ചെയ്യുന്നു. 
  • വിവിധ തലങ്ങളില്‍ ഏറ്റുമുട്ടലില്‍ ഏര്‍പെട്ടിട്ടുള്ള കക്ഷികളുടെ കാഴ്ചപ്പാടുകള്‍ക്ക് ശബ്ദം നല്‍കുന്നു.
  • സംഘര്‍ഷ പരിഹാരത്തിനും സുസ്ഥിര വികസനത്തിനും സമാധാന നിര്‍മിതിക്കും , സംസ്ഥാപനത്തിനും ക്രിയാത്മക ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.
  • ലോകത്തിലെ അനവധിയായ സമാധാന പരിശ്രമങ്ങളും ജീവിതങ്ങളും പരീക്ഷണങ്ങളും ഉറ്റു നോക്കുന്നു.



അഭ്യര്‍ഥന

സമാധാന  പത്രപ്രവര്‍ത്തനത്തിനു മലയാളത്തില്‍ ഒരു ചെറിയ തുടക്കം ആണ് ഇതിലൂടെ കുറിക്കുന്നത്. സമാധാന കാംക്ഷികളായ ആര്‍ക്കും ഇതിന്റെ ഭാഗഭാക്കാകാം. ഇത് സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം.

ലേഖനങ്ങള്‍

ഭൂമിയിലെ ജീവിതം മരിക്കുമ്പോള്‍


Robert J. Burrowes, Ph.D. – TRANSCEND Media Service

Robert Burrowes1 On the day that you read this article, 200 species of life on Earth (plants, birds, animals, fish, amphibians, insects, reptiles) will cease to exist. Tomorrow, another 200 species will vanish forever.
The human onslaught to destroy life on Earth is unprecedented in Earth’s history. Planet Earth is now experiencing its sixth mass extinction event and Homo sapiens sapiens is the cause. Moreover, this mass extinction event is accelerating and is so comprehensive in its impact that the piecemeal measures being taken by the United Nations, international agencies and governments constitute a tokenism that is breathtaking in the extreme.
And it is no longer the case that mainly ‘invisible’ species are vanishing: those insects, amphibians and small animals about which you had never even heard, assuming they have been identified and given a name by humans.
You and I are on the brink of driving to extinction some of the most iconic species alive today. 
This is because the primary driver of the human-induced mass extinction is not such things as some people hunting a particular lifeform to extinction, horrendous though this is. In fact, just two things drive most species over the edge: our systematic destruction of land habitat – forests, grasslands, wetlands, peatlands, mangroves… – in our endless effort to capture more of the Earth’s wild places for human use (whether it be residential, commercial, mining, farming or military) and our destruction of waterways and the ocean habitat by dumping into them radioactive contaminants, carbon dioxide, a multitude of poisons and chemical pollutants, and even plastic.
And do you know what drives this destruction of land and water habitats? Your demand for consumer products, all of which are produced by using land and water habitats, and the resources derived from them, often far from where you live. The most basic products, such as food and clothing, are produced on agricultural land, sometimes created by destroying rainforests, or taken from the ocean (where overfishing has savagely depleted global fish stocks). But in using these resources, we have ignored the needs of the land, oceans and the waterways for adequate regenerative inputs and recovery time.
We also participate, almost invariably without question or challenge, in the inequitable distribution of resources that compels some impoverished people to take desperate measures to survive through such means as farming marginal land or killing endangered wildlife.
So don’t sit back waiting for some miracle by the United Nations, international agencies or governments to solve this problem. It cannot happen for the simple reason that these organizations are all taking action within the existing paradigm that prioritizes corporate profit and military violence over human equity and ecological sustainability.
Despite any rhetoric to the contrary, they are encouraging overconsumption by industrialized populations and facilitating the inequitable distribution of income and wealth precisely because this benefits those who control these organizations, agencies and governments: the insane corporate elites who are devoid of the capacity to see any value beyond the ‘bottom line’. See ‘The Global Elite is Insane’. https://www.transcend.org/tms/2014/02/the-global-elite-is-insane/
If you want action on the greatest challenge human beings have ever faced – to avert our own extinction by learning to live in harmony with our biosphere and equity with our fellow humans – then I encourage you to take personal responsibility.
If you do, you need to act. At the simplest level, you can make some difficult but valuable personal choices. Like becoming a vegan or vegetarian, buying/growing organic/biodynamic food, and resolutely refusing to use any form of poison or to drive a car or take an airline flight.
But if you want to take an integrated approach, the most powerful way you can do this is to systematically reduce your own personal consumption while increasing your self-reliance. Anita McKone and I have mapped out a fifteen-year strategy for doing this in ‘The Flame Tree Project to Save Life on Earth’. http://tinyurl.com/flametree You might also consider signing the online pledge of ‘The People’s Charter to Create a Nonviolent World’ http://thepeoplesnonviolencecharter.wordpress.com which obviously includes nonviolence towards our fellow species.
One of the hidden tragedies of modern human existence is that we have been terrorized into believing that we are not personally responsible. See ‘The Delusion “I Am Not Responsible”‘. https://www.transcend.org/tms/2016/07/the-delusion-i-am-not-responsible/ For a fuller explanation, see ‘Why Violence?’ http://tinyurl.com/whyviolence and ‘Fearless Psychology and Fearful Psychology: Principles and Practice’. http://anitamckone.wordpress.com/articles-2/fearless-and-fearful-psychology/ It isn’t true but few people feel powerful enough to make a difference.
And every time you decide to do nothing and to leave it to someone else, you demonstrate why no-one else should do anything either.
Extinction beckons. What will you do?
_____________________________________________
Robert Burrowes, Ph.D. is a member of the TRANSCEND Network for Peace, Development and Environment and has a lifetime commitment to understanding and ending human violence.